നാണം കേട്ട തോൽവിയുമായി ഇന്ത്യൻ ടെസ്റ്റ് ടീം; ഐപിഎൽ താരങ്ങളെ മാത്രം ടെസ്റ്റിൽ ബാറ്ററായി എടുക്കുന്ന ഗംഭീറും അഗാർക്കറും തെറിക്കും??
ഹോം ടെസ്റ്റുകളില്‍ പരമ്പര നഷ്ടപ്പെടാതെ ഒരു പതിറ്റാണ്ടിലധികം തലയുയര്‍ത്തി നിന്നതാണ് ഇന്ത്യ. എന്നാൽ കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് ആണ് ആ തലയെടുപ്പ് അവസാനിപ്പിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നിലും ഇന്ത്യ തോറ്റു. ഇപ്പോളിതാ സൗത്ത് ആഫ്രിക്കയ്ക്ക് മുമ്പിലും ഇന്ത്യ ഒരു പരമ്പര പൂർണ്ണമായും അടിയറ വെച്ചിരിക്കുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയിൽ ഒന്നിലധികം തവണ സമ്പൂർണ വിജയം നേടുന്ന ചരിത്രത്തിലെ ആദ്യ ടീമായും ദക്ഷിണാഫ്രിക്ക മാറി.
408 റണ്‍സിന്റെ വമ്പന്‍ വിജയത്തോടെയാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര തൂത്തുവാരിയത്. ബാറ്റിങ് നിര വീണ്ടും തകര്‍ന്നടിഞ്ഞപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 140 റൺസിൽ അവസാനിച്ചു.
549 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് അവസാന ദിവസമായ ഇന്ന് 113 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ഒരിക്കൽ കൂടി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോൾ സ്കോർ 140 ൽ ഒതുങ്ങി.
താരങ്ങളുടെ മോശം പ്രകടനത്തെക്കാൾ ഈ പരമ്പര തോൽവികൾ വിരൽ ചൂണ്ടുന്നത് പരിശീലകന്റെയും സെലക്ടറുടെയും നേരെയാണ്. ഗൗതം ഗംഭീറും അജിത് അഗർക്കറും.
പണ്ടൊക്കെ ഇന്ത്യ സ്പിന്നിന് അനുകൂലമായ പിച്ചുകൾ തയ്യാറാക്കി സന്ദർശക ടീമുകൾക്കെതിരെ വലിയ വിജയങ്ങൾ നേടിയിരുന്നു. ഇന്ത്യൻ പിച്ചുകളിൽ ഇന്ത്യൻ ടീമിനെ തോൽപ്പിക്കുക എന്നത് പലർക്കും ഏറെ അസാധ്യമായൊരു കാര്യവുമായിരുന്നു. അതിന്റെ പ്രധാന കാരണം ക്വളിറ്റിയുള്ള സ്പിൻ ബൗളർമാർ മാത്രമായിരുന്നില്ല. ഏതൊരു സ്പിൻ ബൗളിംഗിനെയും നേരിടാൻ പറ്റിയ കരുത്തുള്ള ബാറ്റിംഗ് നിര നമുക്ക് ഉണ്ടായിരുന്നു.
ഇപ്പോളത്തെ ബാറ്റർമാരിൽ മിക്കവാറും പേര് ഐപിഎലിൽ കരുത്ത് തെളിയിച്ചവരാണ്. പക്ഷെ ടെസ്റ്റിൽ കുറേക്കൂടി ആവശ്യമായി വരുന്നത് രഞ്ജി ട്രോഫിയിലൊക്കെ തിളങ്ങുന്ന താരങ്ങളെയാണ്. അതേപോലെ നമുക്ക് ബുമ്ര, ഷമി, സിറാജ് എന്നിവരുള്ള ബൗളിംഗ് നിരയുള്ളപ്പോൾ സ്പിൻ പിച്ചുകളോ ഫ്ലാറ്റ് പിച്ചുകളോ ഉണ്ടാക്കേണ്ട കാര്യവുമില്ല.
ഇതൊന്നും ശ്രദ്ധിക്കാത്ത ഗംഭീറിനെയും, യാതൊരു വകതിരിവുമില്ലാതെ ടീം സെലക്റ്റ് ചെയ്യുന്ന അഗർക്കാറിനെയുമാണ് ഈ തോൽവിയിൽ ആദ്യം കുറ്റപ്പെടുത്തേണ്ടത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവാൻ ഗൗതം ഗാംഭീറിന്റെ യോഗ്യത എന്തായിരുന്നു എന്ന് നോക്കിയിട്ടുണ്ടോ ? ടോം മൂഡിയെന്ന ഓസ്ട്രേലിയക്കാരൻ മുതൽ പല പ്രഗത്ഭരും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്കിയപ്പോൾ ഗാംഭീറിനെ വേറിട്ട് നിർത്തിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയമായിരുന്നു. ജയ് ഷാ എന്ന വ്യക്തി ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡിലും രാജ്യാന്തര ക്രിക്കറ്റിലും സർവ ശക്തനായിരിക്കുമ്പോൾ മാണ് ബി.ജെ.പിയെ പാര്‍ലമെന്റിൽ പ്രതിനിധീകരിച്ച ഡൽഹിക്കാരനായ ഗാംഭീർ പരിശീലക സ്ഥാനത്തേക്ക് എത്തുന്നതിൽ ഒരു അത്ഭുതവുമില്ല.
രവിശാസ്ത്രി, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ് തുടങ്ങിയ മുൻ പരിശീലകരുമായി ഇന്ത്യൻ താരങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഗാംഭീര്‍ എന്ന കോച്ച് ആദ്യം മുതലേ രോഹിത് ശര്‍മ, വിരാത് കോലി, അശ്വിൻ, മുഹമ്മദ് ഷമി തുടങ്ങീയ സീനിയേഴ്സിനെയെല്ലാം അകറ്റി നിർത്താനാണ് നോക്കിയത്. പകരം ചെറുപ്പക്കാരനായ ശുഭ്മാൻ ഗില്ലിനെ നായകനാക്കി ടീമിൻറെ മൊത്തംനിയന്ത്രണം അയാൾ കൈക്കലാക്കി.
നാല് സ്പിന്നര്‍മാരെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ട് ഒരു സ്പിന്നര്‍ക്ക് ഒരു ഓവര്‍ മാത്രം നല്കുന്നു. കളിക്കാരോട് മോശമായി സംസാരിക്കുന്നു എന്ന് തുടങ്ങി ഗാംഭീറിനെതിരെ വിമര്‍ശനങ്ങള്‍ പലതുമുണ്ട്. മുൻ താരങ്ങളായ രവിശാസ്ത്രിയും സുനില്‍ ഗവാസ്ക്കറുമെല്ലാം ഗാംഭീറിന്റെ തന്ത്രങ്ങള്‍ക്കെതിരെ പരസ്യമായി തന്നെ രംഗത്ത് വന്നിട്ടുണ്ട്.
കോച്ച് ആയിട്ട് ഗംഭീർ എന്താണ് നേടിയത് എന്നും നോക്കാം. ഗാംഭീറിന് കീഴില്‍ ഇന്ത്യ നാട്ടില്‍ ജയിച്ച ടെസ്റ്റ് മല്‍സരങ്ങള്‍ ദുര്‍ബലരായ വിന്‍ഡീസ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെയാണ്. കഴിഞ്ഞ വര്‍ഷമാണ് ന്യുസിലന്‍ഡ് സംഘം ഇന്ത്യയിലെത്തി നമ്മളെ മൂന്നും ടെസ്റ്റിലും തോല്‍പ്പിച്ചത്. ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റിലേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു ആ തോൽവി.
ഈ തകര്‍ച്ചയോടെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമായിരുന്നു. കുറച്ച് നാൾ കൂടി ടെസ്റ്റ് ക്രിക്കട്ട കളിയ്ക്കാൻ ഇരുന്ന കോഹ്ലി അവസാനിപ്പിച്ചതും ഗംഭീറിന്റെ രീതികൾ ഇഷ്ടമല്ലാഞ്ഞിട്ട തന്നെയാണ്.
ധ്രുവ് ജുറൈല്‍, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ തുടങ്ങിയ കളിക്കാരോട് ഏറെ താൽപ്പര്യം കാണിക്കുന്ന ഗംഭീർ നമ്മുടെ സഞ്ജു സാംസണെ പലപ്പോളും കണ്ടതായി പോലും നടിക്കാറില്ല. അതേപോലെ സര്‍ഫ്രാസ് ഖാന് എന്ന നല്ല ബാറ്ററേയും അയാൾ തഴയുന്നു. മുഹമ്മദ് ഷമിയും കരുൺ നായരും ഒന്നും ഗംഭീറിന്റെ ലിസ്റ്റിൽ പെടുന്നില്ല.
ക്രിക്കറ്റിലെ ഏത് എതിരാളികളും ഭയന്നിരുന്ന ഇന്ത്യൻ ടീമിനെ ഈ നിലയിൽ എത്തിച്ചതിൻറെ ഉത്തരവാദിത്തം ഗംഭീറിനാണ്. ഗംഭീറിനു കീഴില്‍ കളിച്ച 18 ടെസ്റ്റുകളില്‍ 10-ലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം.
IPL പെർഫോമൻസ് നോക്കി ടെസ്റ്റ് ടീമിലേക്ക് കളിക്കാരെ എടുത്തതും അയാക്കും അഗർക്കാറിനും തന്നെയാണ്. അതുകൊണ്ട് താരങ്ങളെ മാറ്റുന്നതിന് പകരം ആദ്യം പുറത്തേക്ക് പോകേണ്ട രണ്ടു പേരാണ് ഗംഭീറും അഗാർക്കറും. എത്രയോ കോടികളാണ് ഈ രണ്ടു പേർക്കും വേണ്ടി ബിസിസിഐ ഓരോ വർഷവും വെയിസ്റ്റ് ആക്കുന്നത്. അഗാർക്കറിന് വര്‍ഷം തോറും ഏതാണ് നാലുകോടി ആണെങ്കിൽ കുംഭേരിന് കിട്ടുന്നത് പതിനാല് കോടിയാണ്













