ഓസ്ട്രേലിയ എ ക്കെതിരെ തിളങ്ങി ജോഷിതയും മിന്നുമണിയും
Posted On August 22, 2025
0
203 Views
ഓസ്ട്രേലിയൻ വനിതാ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില് തിളങ്ങുകയാണ് മലയാളി താരങ്ങൾ. വാലറ്റത്ത് അര്ധ സെഞ്ച്വറിയുമായി മലയാളി താരം ജോഷിത പൊരുതിയപ്പോൾ മിന്നുമണി ഭേദപ്പെട്ട പിന്തുണ നൽകി. 72 പന്തില് ഏഴ് ബൗണ്ടറി അടക്കം 51 റൺസാണ് ജോഷിത നേടിയത്.
89 പന്തുകള് നേരിട്ട മിന്നുമണി നാലു ബൗണ്ടറികള് പറത്തി 28 റണ്സെടുത്തു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകള് രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില് 299 റണ്സിന് ഓള് ഔട്ടായി. രാഘ്വി ബിസ്ത്(93), ഷഫാലി വര്മ(35) , ക്യാപ്റ്റൻ രാധാ യാദവ്(33), എന്നിവരും തിളങ്ങി.












