ഡീഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ജേഴ്സിയുടെ വില 7.1 മില്യൺ പൗണ്ട്!
1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെ പുറത്താക്കാൻ ‘ദൈവത്തിന്റെ കൈ’ ഗോൾ ഉൾപ്പെടെ രണ്ട് ഗോളുകൾ നേടുമ്പോൾ ഡീഗോ മറഡോണ ധരിച്ചിരുന്ന ജേഴ്സി 7.1 മില്യൺ ഡോളറിന് ലേലത്തിൽ വിറ്റു. അന്തരിച്ച അർജന്റീനിയൻ താരം ക്വാർട്ടർ ഫൈനലിലെ തന്റെ ഓപ്പണിംഗ് ഗോളിനെ വിശേഷിപ്പിച്ചത് ‘അൽപ്പം മറഡോണയുടെ തലയും അൽപ്പം ദൈവത്തിന്റെ കൈയും കൊണ്ട്’ എന്നാണ്. അദ്ദേഹവും ഇംഗ്ലണ്ട് ഗോൾകീപ്പർ പീറ്റർ ഷിൽട്ടണും ഒരേ സമയം പന്തിനെ ലക്ഷ്യമാക്കി കുതിച്ചപ്പോൾ മറഡോണയുടെ ഇടതുകൈയിൽ തൊട്ട് പന്ത് വലയിലേക്ക് വീണു. റഫറിക്ക് വ്യക്തമായ കാഴ്ച്ച ലഭിക്കാൻ പറ്റാത്തതിനാൽ ഗോൾ അനുവദിച്ചു. ആധുനിക സാങ്കേതിക സാധ്യതകളുടെ ലഭ്യതയില്ലാത്ത ആ കാലത്ത് ആ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിൽ ചരിത്രത്തിൽ ഇടം നേടി.
മിനിറ്റുകൾക്ക് ശേഷം, മറഡോണ ഇംഗ്ലണ്ട് കളിക്കാരെ മറികടന്ന് ഡ്രിബിൾ ചെയ്ത് വീണ്ടും സ്കോർ ചെയ്തു, 2002ൽ 150 രാജ്യങ്ങളിലായി മൂന്നുലക്ഷത്തോളം ആരാധകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിൽ ഇത് നൂറ്റാണ്ടിന്റെ ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ അർജന്റീന ജേതാക്കളായി. കഴിഞ്ഞ 35 വർഷമായിട്ട് ഹാൻഡ് ബോൾ ഗോളിനായി മറഡോണയ്ക്ക് അബദ്ധത്തിൽ പന്ത് ഫ്ലിക് ചെയ്ത് കൊടുത്ത ഇംഗ്ലണ്ട് മിഡ്ഫീൽഡർ സ്റ്റീവ് ഹോഡ്ഡ്ജിന്റെ കയ്യിലായിരുന്നു ഈ ജേഴ്സി. മത്സരം അവസാനിച്ചതിന് ശേഷം ഇരു താരങ്ങളും പര്സപരം ജേഴ്സികൾ കൈമാറി സ്പോർട്സ്മാൻ സ്പിരിറ്റ് പ്രകടിപ്പിച്ചു.
ഈ ജേഴ്സി കഴിഞ്ഞ 20 വർഷമായി മാഞ്ചസ്റ്ററിലെ നാഷണൽ ഫുട്ബോൾ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിരിക്കുകയായിരുന്നു. മെയ് 4, ബുധനാഴ്ച ഉച്ചതിരിഞ്ഞ് സോഥെബിസിൽ നടന്ന ലേലത്തിൽ 7,142,500 പൗണ്ട് നേടി. സ്പോർട്സ് മെമ്മോറബിലിയയുടെ ഒരു പുതിയ ലേല റെക്കോർഡാണിത്. ജേഴ്സി വാങ്ങിയയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
“ഈ ചരിത്രപരമായ ജേഴ്സി കായിക ചരിത്രത്തിലെ മാത്രമല്ല, 20-ാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തിന്റെ ഓർമ്മപ്പെടുത്തലാണ്.”
സോഥെബിയുടെ സ്ട്രീറ്റ് വെയറിന്റെയും ആധുനിക ശേഖരണങ്ങളുടെയും തലവനായ ബ്രഹ്മ വാച്ചർ പറഞ്ഞ വാക്കുകൾ.
ഫോക്ക്ലാൻഡ് യുദ്ധത്തിൽ യുകെ അർജന്റീനയെ പരാജയപ്പെടുത്തി നാല് വർഷത്തിന് ശേഷമാണ് ഫുട്ബോൾ കളി വന്നത്, അതിന്റെ ഫലമായി ഇരു രാജ്യങ്ങൾക്കും വലിയ പ്രാധാന്യം ലഭിച്ചു. 2020 നവംബറിൽ 60-ആം വയസ്സിൽ അന്തരിച്ച മറഡോണ തന്റെ ആത്മകഥയിൽ പറഞ്ഞു: “ഇത് ഒരു ഫുട്ബോൾ ടീമിനെയല്ല, ഒരു രാജ്യത്തെ തോൽപ്പിക്കുന്നതുപോലെയായിരുന്നു.” കുറഞ്ഞത് 4 മില്യൺ പൗണ്ടിന് ഷർട്ട് വിൽക്കുമെന്ന് സോത്ത്ബൈസ് കണക്കാക്കിയിരുന്നു. 1892 മുതലുള്ള ഒളിമ്പിക് മാനിഫെസ്റ്റോയുടെ ഒറിജിനൽ ഓട്ടോഗ്രാഫിനായിരുന്നു സ്പോർട്സ് മെമ്മോറബിലിയ കാറ്റഗറിയിലെ മുൻ ലേല റെക്കോർഡ്. 2019-ൽ സോഥെബിയിൽ $8.8 മില്യണിനാണ് വിറ്റു പോയത്.
Content Highlight: Diego Maradona Hand of God jersey sold for record price of £7.1 million.