കിടിലൻ സെഞ്ച്വറിയടിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ; രഞ്ജി സെമിയിൽ കേരളം കൂറ്റൻ സ്കോറിലേക്ക്

രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ ഉജ്ജ്വല സെഞ്ച്വറിയുമായി കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്. താരത്തിന്റെ കരുത്തുറ്റ ബാറ്റിങ് മികവില്‍ കേരളം ഒന്നാം ഇന്നിങ്സില്‍ 300 കടന്നു. രവി ബിഷ്ണോയ് എറിഞ്ഞ ഓവറിൽ മൂന്ന് ഫോറുകൾ സഹിതം 14 റൺസ് അടിച്ച് അസ്ഹറുദ്ദീൻ 85 റൺസിൽ നിന്നു അതിവേഗം 99 റൺസിലെത്തി.
175 പന്തുകള്‍ നേരിട്ട് 13 ഫോറുകള്‍ തൊങ്ങല് ചാര്‍ത്തിയാണ് മുഹമ്മദ് അസ്ഹറുദ്ദീന് ശതകം (100) തൊട്ടത്. താരത്തിനൊപ്പം 36 റണ്‍സുമായി സല്മാന് നിസാറും ക്രീസില്‍. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയില്‍.