ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിയുന്നു
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിയുന്നു. പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് താരം ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ബിസിസിഐയുമായുളള കരാര്‍ പുതുക്കുന്നില്ലെന്ന് സൂചന. വിവിഎസ് ലക്ഷ്മണ് പുതിയ പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട്.
ഫൈനലിലെ തോല്‍വിക്ക് ശേഷം വിഷയത്തില്‍ രാഹുല്‍ പ്രതികരിച്ചിരുന്നു. ‘ഞാനതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. കളി കഴിഞ്ഞതല്ലേയുള്ളൂ. സമയം കിട്ടുമ്ബോള് ഇക്കാര്യം ആലോചിക്കും’ – എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നവംബര്‍ 19നാണ് ദ്രാവിഡിന്റെ രണ്ടു വര്‍ഷത്തെ കോച്ചിങ് കരാര്‍ അവസാനിക്കുന്നത്.