മികച്ച പ്രകടനവുമായി സായ് സുദർശനും ജയ്സ്വാളും; ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. ഒടുവിൽ അർധ സെഞ്ച്വറി നേടിയ സായ് സുദർശനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 151 പന്തിൽ ഏഴ് ഫോറുകൾ അടക്കം 61 റൺസാണ് സായ് നേടിയത്. നിലവിൽ 75 ഓവർ പിന്നിടുമ്പോൾ 243 റൺസിന് നാല് എന്ന നിലയിലാണ് ഇന്ത്യ.
സായ് സുദർശനെ കൂടാതെ യശ്വസി ജയ്സ്വാൾ (58), കെ എൽ രാഹുൽ (46), ശുഭ്മാൻ ഗിൽ (12 ) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പരിക്കേറ്റ റിഷഭ് പന്ത് 37 റൺസുമായി റിട്ടയർ ഹർട്ടായി. ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് രണ്ടും ക്രിസ് വോക്സ്, ലിയാം ഡോസൺ എന്നിവർ ഓരോ വിക്കറ്റും നേടി.