അയര്‍ലാന്‍ഡിനെതിരായ ട്വന്റി-20 മത്സരം; ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്
അയര്ലാന്ഡിനെതിരായുള്ള ട്വന്റി-20 പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം തേടി മലയാളി താരം സഞ്ജു സാംസണ്. ബിസിസിഐ പ്രഖ്യാപിച്ച 17 അംഗ ടീമില്‍ ബാറ്ററായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്.
രണ്ട് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഋഷഭ് പന്തിന് പകരമാണ് സഞ്ജു ടീമില്‍ ഇടം പിടിച്ചത്. ജൂണ്‍ 26, 28 തീയതികളിലായാണ് ഇന്ത്യ- അയര്‍ലാന്‍ഡ് മത്സരം നടക്കുക. അയര്‍ലാന്‍ഡ് മത്സരത്തില്‍ ആതിഥേയരാകും.
2022ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിലെ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജുവായിരുന്നു. ടീമിന്റെ നായകന് എന്ന നിലയില്‍ മികച്ച പ്രകടനങ്ങളാണ് സഞ്ജു കാഴ്ച്ച വച്ചത്. ഇന്ത്യയ്ക്കായി ഇതുവരെ 13 ട്വന്റി-20 മത്സരങ്ങള്‍ സഞ്ജു കളിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ടീമിനെ ഇത്തവണ നയിക്കുന്നത് ഹര്‍ദ്ദിക് പാണ്ഡ്യയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ കിരീടം ചൂടിച്ച ഹര്‍ദ്ദിക് പാണ്ഡ്യ ഇതാദ്യമായിട്ടാണ് ദേശീയ ടീമിനെ നയിക്കുന്നത്. വി വി എസ് ലക്ഷ്മണന് ഇന്ത്യന്‍ ടീമിന് പരിശീലനം നല്‍കും.
Content Highlights – ICC Twenty20 series, Sanju Samson seeks place in Indian Team