ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; സിഡ്നിയില്‍ തുടരും
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇടതുവാരിയെല്ലിനും പ്ലീഹക്കും പരുക്കേറ്റ ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. സിഡ്നി ആശുപത്രിയില്‍ നിന്ന് താരത്തെ ഡിസ്ചാര്‍ജ് ചെയ്തതായും എന്നാല്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങില്ല എന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ നല്കുന്ന വിവരം.
പരിക്കിന്റെ സ്വഭാവത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ബിസിസിഐ ഔദ്യോഗിക പ്രസ്താവനയില്‍ പുറത്തുവിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 25 ന് ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുമ്പോളാണ് ശ്രേയസ് അയ്യറിന് പരുക്കേറ്റത്. താരത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായി എന്ന വിവരം വലിയ ആശങ്കയാണ് ക്രിക്കറ്റ് ആരാധകരുടെ ഇടയില്‍ ഉണ്ടാക്കിയത്. എന്നാല്‍ കൃത്യമായ സമയത്ത് പരുക്ക് തിരിച്ചറിഞ്ഞ് ചികിത്സ നല്കാൻ കഴിഞ്ഞതോടെ അപകടാവസ്ഥ തരണം ചെയ്യാൻ താരത്തിന് കഴിഞ്ഞു.













