ഐസിസി ടി 20 റാങ്കിങ്ങില്‍ ബൗളര്‍മാരില്‍ ഒന്നാമത് വരുണ്‍ ചക്രവര്‍ത്തി
ടി 20 ബൗളിങ്ങില്‍ ഒന്നാമത് ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. ന്യൂസിഡന്ഡിന്റെ ജേക്കബ് ഡഫിയാണ് രണ്ടാമത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന് മൂന്നാമതും, പാകിസ്ഥാന്റെ അബ്രാര്‍ അഹമ്മദ് നാലാമതും, ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ അഞ്ചാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ അക്ഷര്‍ പട്ടേല്‍ 15-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
യുവതാരം തിലക് വര്‍മ ഐസിസി പുരുഷ ടി 20 ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് തിലക് വര്‍മയ്ക്ക് തുണയായത്. 805 റേറ്റിങ്ങ് പോയിന്റോടെ, ശ്രീലങ്കയുടെ പാത്തും നിസങ്കയെയാണ് തിലക് വര്‍മ മറികടന്നത്. ഇന്ത്യയുടെ അഭിഷേക് ശര്‍മയാണ് ഒന്നാം സ്ഥാനത്ത്.
ഇംഗ്ലണ്ടിന്റെ ഫില്‍ സാല്‍ട്ടാണ് രണ്ടാമത്. ലങ്കയുടെ പാത്തും നിസങ്ക നാലാമതും, ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്ലര്‍ അഞ്ചാം സ്ഥാനത്തുമാണ്. പാകിസ്ഥാന്റെ ഷാഹിസാദ ഫര്‍ഹാനാണ് ആറാമത്. ദക്ഷിണാഫ്രിക്കയുടെ യുവതാരം ഡെവാള്‍ഡ് ബ്രോവിസ് പത്താം സ്ഥാനത്തെത്തി. ഇന്ത്യന്‍ ടി 20 നായകന് സൂര്യകുമാര്‍ യാദവ് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.












