കോഹ്ലിയും രോഹിത് ശര്‍മ്മയും ശ്രീലങ്കയില്‍ എത്തി

ശ്രീലങ്കക്ക് എതിരായ ഏകദിന പരമ്ബരക്കായി ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമ വിരാട് കോഹ്ലി എന്നിവർ ശ്രീലങ്കയില്‍ എത്തി.
ടി ട്വന്റിയില്‍ നിന്ന് വിരമിച്ചിരുന്ന കോഹ്ലി രോഹിത് ശർമ എന്നിവർ ടി ട്വന്റി പറമ്ബരയില് ഉണ്ടായിരുന്നില്ല. ഇരുവരും ഇന്നലെ ശ്രീലങ്കയില്‍ എത്തി. ഇന്നുമുതല്‍ ഇരുവരും കൊളംബോയില്‍ പരിശീലനം ആരംഭിക്കും. ശ്രേയസ് അയ്യർ, കെ എല്‍ രാഹുല്‍ എന്നിവരും ഏകദിനത്തിനായി ശ്രീലങ്കയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യ നാളെ ടി ട്വന്റി പരമ്ബരയിലെ അവസാന മത്സരം കളിക്കുകയാണ്. അത് കഴിഞ്ഞ് ഇന്ത്യൻ ടീം കൊളംബോയിലേക്ക് യാത്ര തിരിക്കും. ഓഗസ്റ്റ് 2 മുതലാണ് 3 മത്സരങ്ങളുടെ ഏകദിന പരമ്ബര ആരംഭിക്കുന്നത്. ഗൗതം ഗംഭീർ പരിശീലകനായ ശേഷം രോഹിത് ശർമയും ഗംഭീറും ഒരുമിച്ച് കളിക്കുന്ന ആദ്യ ടൂർണമെൻറ് ആകും ഇത്.