ഇൻസ്റ്റാഗ്രാമിലെ വീഡിയോ മോഷണം ഇനി നടക്കൂല്ല..
ചുളുവിന് ഫേമസ് ആകുന്നവരെ പൂട്ടി സുക്കറണ്ണൻ
ടെക് ലോകത്തു നിന്നും ചില പ്രധാനപ്പെട്ട വാർത്തകൾ അല്ലെങ്കിൽ അപ്ഡേഷന് വന്നിട്ടുണ്ട് . ഒന്ന് ഇൻസ്റ്റാഗ്രാം സംബന്ധിച്ചും , മറ്റൊന്ന് whatsapp മായി ബന്ധപ്പെട്ടുമാണ് . അതിൽ ഇൻസ്റ്റാഗ്രാം upadation നെ സംബന്ധിച്ചു വരുന്ന വാർത്ത കുറച്ചു നിരാശ പകരുന്നതാണ് .
അത് ഇതാണ് ഇൻസ്റ്റാഗ്രാമിൽ മറ്റുള്ളവർ ചെയ്ത വീഡിയോകളുടെ കട്ടുകൾ മ്യൂസിക് ഇട്ട് സ്വന്തം പേജില്‍ ഷെയർ ചെയ്ത് വൈറലാകുന്നവരാണെങ്കിൽ കരുതി ഇരിക്കുക . കാരണം അത്തരക്കാർക്ക് ഇനി വരാൻ പോകുന്ന അപ്ഡേഷനിൽ വരുന്നത് മുട്ടൻ പണികളാണ് കാത്തിരിക്കുന്നത് . യഥാർഥ ക്രിയേറ്റേഴ്സിന്റെ വീഡിയോകളിൽ ചെറിയ ഭാഗം കട്ട് ചെയ്ത് മറ്റ് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുമ്പോൾ കൂടുതൽ റീച്ചും ലൈക്കും കിട്ടുന്നത് ഒറിജിനൽ കണ്ടണ്ട് ക്രിയേറ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ വിഷമമാണ്. ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നവരെ പാടെ അവഗണിക്കാനൊരുങ്ങുകയാണ് ഇൻസ്റ്റാഗ്രാം. റാങ്കിങ് സിസ്റ്റങ്ങളിലാണ് ഇൻസ്റ്റാഗ്രാം വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.എല്ലാ വീഡിയോ ക്രിയേറ്റേഴ്സിനും കാഴ്ചക്കാരെ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. രണ്ടോ അതിലധികമോ സമാനമായ ഉള്ളടക്കങ്ങൾ കണ്ടെത്തുമ്പോൾ, യഥാർത്ഥമായത് മാത്രം ഇൻസ്റ്റാഗ്രാം ശുപാർശ ചെയ്യും. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള അക്കൗണ്ടിന് ഏറ്റവും കൂടുതൽ റീച്ച് എന്നതുമാറി, വിഡിയോകളുടെ പ്രകടനം അടിസ്ഥാനമാക്കി മാത്രമായിരിക്കും ഇനി പ്രേക്ഷകരിലേക്ക് എത്തുക.ആദ്യം നിർമിച്ച ഉള്ളടക്കത്തിന് ഒറിജിനൽ ക്രിയേറ്റർ ലേബൽ നൽകാനും ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നു. സ്ഥിരമായി വീഡിയോകൾ റീപോസ്റ്റ് ചെയ്യുന്നവരെ ഇൻസ്റ്റാഗ്രാം ശുപാർശകളിൽ നിന്നും നീക്കം ചെയ്യും. ചിലപ്പോൾ അഗ്രഗേറ്റർ അക്കൗണ്ടുകൾക്ക് പിഴചുമത്താനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്തായാലും ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ ഈ അപ്ഡേറ്റ് നിലവിൽ വരും.
മറ്റൊന്ന് whatsapp ലെ അപ്ഡേഷനുമായി ബന്ധപ്പെട്ടിട്ടുള്ള വിവരമാണ് . ഉപഭോക്താക്കള്‍ക്കായി പുതിയ അപ്പ്ഡേറ്റുമായി വാട്സാപ്പ് എത്തുന്നു . ഉപഭോക്താക്കള്‍ക്ക് മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന് ചെയ്തുവെക്കാവുന്ന പുതിയ രീതിയാണ് വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ ഒരു സന്ദേശം മാത്രമാണ് പിന് ചെയ്തുവെക്കാൻ സാധിച്ചിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിവരെ ഇനി പിന് ചെയ്തുവെക്കാം.ഇങ്ങനെ പിന് ചെയ്തുവെക്കുന്ന സന്ദേശങ്ങള്‍ ചാറ്റില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും കാണാന്‍ സാധിക്കും. വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത് സാധ്യമാണ്. പിന് ചെയ്തുവെച്ച സന്ദേശങ്ങള്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി കാണാം.ഒരു സന്ദേശം വളരെ എളുപ്പം പിന് ചെയ്തുവെക്കാനാവും. ഇതിനായി പിന് ചെയ്തുവെക്കേണ്ട സന്ദേശത്തിന് മേല്‍ അല്പനേരം വിരല്‍ അമര്ത്തിവെച്ചതിന് ശേഷം തുറന്നുവരുന്ന ഓപ്ഷനുകളില്‍ പിന് തിരഞ്ഞെടുക്കുക. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയില്‍ പിന് ചെയ്യാം.
24 മണിക്കൂര്‍, 7 ദിവസം, 30 ദിവസം എന്നി സമയ പരിധി വരെയാണ് പിൻ ചെയ്യാനാവുക. ഏത് സമയം വേണമെങ്കിലും അവ അണ് പിന് ചെയ്യാനാകും.മൂന്ന് സന്ദേശങ്ങള്‍ മാത്രമേ പിന് ചെയ്യാനാവൂ. കൂടുതല്‍ സന്ദേശങ്ങള്‍ പ്രത്യേകം എടുത്തുവെക്കണം എങ്കില്‍ അവ സ്റ്റാര്‍ ചെയ്യാനുള്ള ഓപ്ഷന് ലഭ്യമാണ്.സ്റ്റാര്‍ ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണത്തിന് പരിധിയില്ല. സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്ത്, തുറന്നുവരുന്ന ഓപ്ഷനില്‍ നിന്ന് സ്റ്റാര്‍ തിരഞ്ഞെടുത്താല്‍ മതി.
സന്ദേശങ്ങളെ പോലെ തന്നെ മൂന്ന് ചാറ്റുകളും വാട്സാപ്പ് ചാറ്റ് ബോക്സില്‍ പിന് ചെയ്തുവെക്കാനാവും. നിലവില്‍ ബീറ്റാ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. താമസിയാതെ തന്നെ എല്ലാവര്ക്കും ലഭിക്കും.മെറ്റ യുഐ ചാറ്റ് ബോട്ട് സൗകര്യവും വാട്സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. മെറ്റയുടെ ലാമ എഐയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്ബോട്ട് ആണിത്. ഈ ഫീച്ചര്‍ എല്ലാവര്‍ക്കുമായി എത്തിത്തുടങ്ങുന്നതേയുള്ളൂ.