ജയ്പൂരില്‍ അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസുകാരനായ ദളിത് ബാലന് മരിച്ചു
ജയ്പുരില്‍ അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അധ്യാപകന്റെ മര്‍ദനമേറ്റ ദളിത് ബാലന് മരിച്ചു. ജൂലൈ 20-നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ഒമ്പത് വയസുകാരന് മരിച്ചത്. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ അറസ്റ്റ് ചെയ്തു.
ജാലോര്‍ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരണത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പ്രദേശത്തെ സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ പ്രദേശത്തെ ഇന്റര്‍നെറ്റ് താത്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.
കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയും പ്രഖ്യാപിച്ചു.