ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കശ്മീരിലും മിന്നല് പ്രളയം; 15 പേർ മരിച്ചു
Posted On August 21, 2022
0
307 Views

ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 15 പേർ മരിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവർത്തനവും തുടരുകയാണ്.
ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും വെള്ളപ്പൊക്കത്തിൽ രണ്ട് വീടുകൾ ഒലിച്ചുപോവുകയും എട്ട് പേർ മരിക്കുകയും ചെയ്തതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്തെ ഹമീര്പൂര് ജില്ലയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 22 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025