പാകിസ്ഥാനിലെ പ്രളയം; അനുശോചനം രേഖപ്പെടുത്തി മോദി

പാകിസ്താനിലെ പ്രകൃതി ദുരന്തത്തില്‍ ഉണ്ടായ മരണത്തിലും നാശനഷ്ടങ്ങളിലും അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയല്‍രാജ്യത്തിന്റെ അവസ്ഥ അറിയുമ്പോള്‍ ദുഖമുണ്ട്. രാജ്യം എത്രയും വേഗം സാധാരണ നിലയില്‍ തിരിച്ചെത്തട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
‘പാകിസ്താനില്‍ വെള്ളപ്പൊക്കം ഉണ്ടാക്കിയ നാശം കാണുമ്പോള്‍ സങ്കടമുണ്ട്. ഈ പ്രകൃതിദുരന്തത്തില്‍ ഇരയായവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഉടന്‍ സാധാരണ നിലയിലേക്ക് രാജ്യം മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു” – പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
അതേസമയം പാക്കിസ്താനിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,100 ആയി.