തായ്വാന് ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; കളിപ്പാട്ടം പോലെ കുലുങ്ങി ട്രെയിനുകള്‍

തെക്കുകിഴക്കന്‍ തായ്വാനിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്കി. തായ്തുങ് നഗരത്തിന് വടക്കായി റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഭൂചലന മേഖലയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കളിപ്പാട്ടം പോലെ കുലുങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ട്രെയിന്‍ കുലുങ്ങുന്നതും യാത്രക്കാര്‍ ഭയചകിതരാകുന്നതും ദൃശ്യങ്ങളില്‍ വൃക്തമാണ്.
ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളു. കിഴക്കന്‍ തീരത്ത് ഒരു സ്റ്റേഷനില്‍ ടെയിനിന്റെ ബോഗി പാളം തെറ്റിയതായും ചില കെട്ടിടങ്ങള്‍ തകര്‍ന്നതായും തായ്വാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.