കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്
കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കുന്നത് നിര്‍ത്തി വെയ്ക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ചികിത്സ പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം പണം തിരിച്ചു നല്‍കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ആര്‍ക്കൊക്കെ ഇതുവരെ പണം നല്‍കിയെന്ന് കോടതിയെ അറിയിക്കണമെന്നും കോടതി പറഞ്ഞു.
ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ടി ആര് രവിയുടെ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പണം തിരിച്ചു നല്കുമ്പോള് ക്രമക്കേട് നടക്കാന്‍ സാധ്യതയുണ്ടെന്നും സ്വാധീനമുള്ളവര്‍ക്ക് പണം ലഭിക്കാന്‍ സാധ്യതയേറയാണെന്നും കണക്കിലെടുത്താണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
കാലാവധി പൂര്‍ത്തിയായ 142 കോടിയുടെ സ്ഥിരനിക്ഷേപം നല്‍കാനുണ്ടെന്ന് ബാങ്ക് കോടതിയെ അറിയിച്ചു. കൂടാതെ ബാങ്കിന്റെ ആസ്തി വിറ്റിട്ടാണെങ്കിലും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്നും കോടതി അറിയിച്ചു.
Content Highlights – Karuvannur Cooperative Bank Controversy, High Court order to stop payments to investors