വൈദ്യുതി ബില്ലുകൾ പരമാവധി ഓൺലൈനാക്കുന്നു; 1000 രൂപക്ക് മുകളിലുള്ള ബില്ലുകൾ കൌണ്ടറിൽ അടക്കാനാവില്ലെന്ന് കെ എസ് ഇ ബി
ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനിമുതല്‍ കൗണ്ടറകുകളില്‍ സ്വീകരിക്കില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ആയിരത്തിന് മുകളിലുള്ള ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അടുത്ത ബില്ലിങ് മുതല്‍ ഈ തീരുമാനം നടപ്പിലാക്കും. നിലവില്‍ രണ്ടായിരം രൂപയ്ക്ക് താഴെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇതില്‍ പരിഷ്കാരം വരുത്തിയാണ് ചീഫ് എഞ്ചിനീയര്‍ എല്ലാ സെക്ഷനുകളിലും പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കെ.എസ്.ഇ.ബിയിലെ ഓണ്‍ലൈന്‍ ബില്ല് പേയ്മെന്റ് സൗകര്യം വളരെ കുറച്ച് പേര് മാത്രമാണ് ഉപയോഗിക്കുന്നത്. ഊര്‍ജ സെക്രട്ടറിയുടെ വിലയിരുത്തല്‍ അനുസരിച്ച് 50 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈന്‍ വഴി ബില്ല് അടയ്ക്കുന്നത്. ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യം. എന്നാല്‍ ഡിജിറ്റല്‍ ബോധവത്കരണം കൃത്യമായി ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഇത് നടപ്പിലാക്കുമ്പോള്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാകും. ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്രായോഗികമായി സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. പ്രായമായവര്‍ക്കും ഇതില്‍ ബുദ്ധിമുട്ടുണ്ടാകുന്ന നീക്കമാണ്. രണ്ടായിരം രൂപയില്‍ നിന്ന് ആയിരം ആയി പരിധി കുറയ്ക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ ഈ പരിധിയില്‍ ഉള്‍പ്പെടുകയും ചെയ്യും. നേരിട്ട് കൌണ്ടറിലെത്തി ബില്ലടക്കുന്ന പ്രവണത പരമാവധി കുറക്കുകയാണ് കെ എസ് ഇ ബിയുടെ ലക്ഷ്യം. ഓണ്‍ലൈനായി സേവനങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണെമെന്നും നിര്‍ദേശമുണ്ട്.
Content Highlights: KSEB promote online payment above Rs1000