മോദിയുടെ പ്രവചനം സത്യമായി…… മോദിയും രാഹുലും നേർക്കുനേർ
മണിപ്പുര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയതിന് പിന്നാലെ വൈറലായി 2019-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം മോദി നേരത്തെ പ്രവചിച്ചുവെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ പ്രസംഗത്തിന്റെ വീഡിയോ ബിജെപി ഹാന്ഡിലകുളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. 2019 ഫെബ്രുവരി ഏഴിന് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രവചനം നടത്തിയത് എന്നാണ് അവകാശവാദം.’ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു, നന്നായി തയാറെടുക്കൂ. 2023ലെങ്കിലും അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചേക്കും’ – മോദി അന്നു ലോക്സഭയില്‍ പറഞ്ഞത് വലിയ കൈയ്യടിക്കും ചിരിക്കും ഇടയാക്കിയിരുന്നു.സേവന മനോഭാവത്തിന്റെ ഫലമായാണ് ബിജെപി ഭരണത്തിലെത്തിയത്. അതേസമയം അഹങ്കാരത്തിന്റെ ഫലമായാണ് നിങ്ങളുടെ അംഗസംഖ്യ 400ൽ നിന്ന് 40ലേക്ക് താഴ്ന്നതെന്നും മോദി പേരു പരാമർശിക്കാതെ കോൺഗ്രസിനെ പരിഹസിക്കുന്നുണ്ട്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ മുന്നിലിരുത്തിയാണ് അന്ന് മോദി ഇക്കാര്യം പറഞ്ഞത്.. 2018-ല്‍ പ്രതിപക്ഷം കൊണ്ടുവന്ന ഒരു അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത്.2018-ല്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയായിരുന്നു ഇത്.കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് അടക്കമുള്ള ബിജെപി നേതാക്കള്‍ പ്രധാനമന്ത്രി 2019-ല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ‘പ്രവചനം’ എന്ന അടിക്കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.മണിപ്പുര്‍ വിഷയത്തില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. പുതിയ പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യിലെ പാര്‍ട്ടികളുടെ എല്ലാവരുടേയും പിന്തുണ ഇതിനുണ്ട്. സമാനമായ ഒരു അവിശ്വാസ പ്രമേയ നോട്ടീസ് ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസും നല്‍കിയിട്ടുണ്ട്. എന്നാൽ നിലവില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമല്ല ബി.ആര്‍എസ്.
എന്നിരുന്നാലും മണിപ്പൂർ വിഷയത്തിൽ മോദി സർക്കാറിനെതിരെ പ്രതിപക്ഷ മുന്നണിയായ ‘ഇൻഡ്യ’ക്കായി കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ലോക്സഭയുടെ അവതരണാനുമതി നല്കിക്കഴിഞ്ഞിരിക്കുന്നു. അസമിൽ നിന്നുള്ള കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിനാണ് ലോക്സഭ സ്പീക്കർ ഓം പ്രകാശ് ബിർള അനുമതി നൽകിയത്.സ്പീക്കർ അംഗീകാരം നൽകുന്നതിന് മുമ്പായി മണിപ്പൂർ വിഷയത്തിലാണ് നോട്ടീസ് എന്ന് ഗൗരവ് ഗൊഗോയ് സഭയിൽ വിശദീകരിച്ചു. അതേസമയം, അവിശ്വാസ പ്രമേയം എപ്പോൾ ചർച്ചക്ക് എടുക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസും പ്രതിപക്ഷസഖ്യമായ ‘ഇന്ത്യ’യുടെ ഭാഗമല്ലാത്ത ബി.ആർ.എസുമാണ് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. വിഷയത്തിൽ പ്രധാനമന്ത്രി സഭയിലെത്തി പ്രസ്താവനനടത്തണമെന്ന ആവശ്യം തുടർച്ചയായി നിരാകരിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ‘ഇന്ത്യ’ സഖ്യം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.വോട്ടിനിട്ടാൽ പ്രമേയത്തിന് വിജയസാധ്യതയില്ലെങ്കിലും സഭയിൽ പ്രതികരിക്കാൻ പ്രധാനമന്ത്രിയെ നിർബന്ധിതമാക്കുകയും തങ്ങളുടെ നിലപാട് ഉന്നയിക്കാനുള്ള അവസരം നേടിയെടുക്കുകയുമാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കത്തിനുപിന്നിൽ. പ്രമേയം പരിഗണനയ്ക്കെടുത്താൽ ചർച്ചയ്ക്ക് പ്രധാനമന്ത്രിയാണ് മറുപടിപറയേണ്ടത്. വിജയസാധ്യതയല്ല, പ്രധാനമന്ത്രിയുടെ ധാർഷ്ഠ്യം അവസാനിപ്പിക്കണമെന്നും സഭയിലെത്തി പ്രസ്താവന നടത്താതിരിക്കുന്ന മോദിക്കെതിരായ അവസാനത്തെ ആയുധവും ഉപയോഗിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് കരുതുന്നതായും ലോക്സഭയിലെ കോൺഗ്രസ് വിപ്പ് മാണിക്കം ടാഗോർ പറഞ്ഞു. അവിശ്വാസപ്രമേയം പ്രധാനമന്ത്രിയെ മറുപടി പറയാൻ നിർബന്ധിതമാക്കുമെന്നും രാഷ്ട്രീയ ദൗത്യം നിറവേറ്റാനുള്ള നീക്കമാണ് ഇതെന്നും അതിന് ഫലമുണ്ടാകുമെന്നും സി.പി.ഐ. എം.പി. ബിനോയ് വിശ്വം പറഞ്ഞു.