വ്യവസായിയും നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു
ഇന്‍ഡ്യന്‍ ഓഹരി നിക്ഷേപകരിലെ അതികായനും ഓഹരി വിപണിയില്‍ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ശതകോടീശ്വരനും നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. പുലര്‍ച്ചെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഈ മാസം ആരംഭിച്ച ആകാശ എയര്‍ വിമാനക്കമ്പനിയുടെ ഉടമ കൂടിയായിരുന്നു ഇദ്ദേഹം.
ഇന്‍ഗിഡോ എയര്‍ലൈന്‍സിന്റെ മുന്‍ സിഐഒ ആയ ആദിത്യ ഘോഷും ജെറ്റ് എയര്‍വേയ്സിന്റെ സിഐഒ വിനയ് ദുബെയുമാണ് ജുന്‍ജുന്‍വാലയോടൊപ്പം ആകാശ എയര്‍ലൈന്‍സിന്റെ അമരത്തുണ്ടായിരുന്നത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫോബ്സ് പട്ടിക പ്രകാരം 4,000 കോടിയിലേറെ രൂപയാണ് ‘ഇന്ത്യയുടെ വാറന്‍ ബഫറ്റ്’ എന്നറിയപ്പെടുന്ന ജുന്‍ജുന്‍വാലയുടെ ആസ്തി.