ഇതര സംസ്ഥാന ലോട്ടറി നിയന്ത്രണം; മേഘാലയ നല്കിയ കേസ് ഇന്ന് സുപ്രീംകോടതിയില്‍
മേഘാലയ നല്കിയ ലോട്ടറിക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ക്കെതിരെയാണ് മേഘാലയയുടെ ഹര്‍ജി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന അവകാശമുണ്ടെന്നാണ് മേഘാലയയുടെ വാദം. സംസ്ഥാനങ്ങള്‍ ഫെഡറല്‍ തത്വങ്ങള്‍ പാലിച്ച് മുന്നോട്ട് പോകണമെന്നും മേഘാലയ വാദിക്കുന്നു.
ലോട്ടറി കേസില്‍ വീണ്ടും കേരളത്തിനെതിരെ ഹാജരാകുന്നത് മനു അഭിഷേക് സിംങ്വിയാണെന്നത് ഏറെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ മുഖ്യ വക്താക്കളില്‍ ഒരാളാണ് മനു അഭിഷേക് സിംങ്വി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാതിയെ തുടര്‍ന്ന് ലോട്ടറി കേസില്‍ ഹാജരാകേണ്ടെന്ന് മുന്‍പ് സിംങ്വിയോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെ താന്‍ കേസില്‍ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. പൊതുവികാരം മാനിച്ചാണ് താന്‍ ഈ കേസില്‍ നിന്ന് പിന്മാറുന്നതെന്നായിരുന്നു അന്നത്തെ പ്രതികരണം. ഇതിനെല്ലാം ശേഷമാണ് വീണ്ടും കേരളത്തിനെതിരെ അദ്ദേഹം ഹാജരാകുന്നത്.
കേരളത്തിലെ ഇതര സംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2018ലാണ് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. ഈ നിബന്ധനകളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം ഹൈക്കോടതി ശരിവച്ചു. എന്നാല്‍ അത്തരമൊരു നിയമം പാസാക്കാന്‍ പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളൂവെന്നാണ് മേഘാലയയുടെ നിലപാട്. ലോട്ടറി നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂവെന്ന് സിംങ്വി സുപ്രീം കോടതിയില്‍ വാദിക്കും.