മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ച മകനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു
പത്തനംതിട്ടയിൽ മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ച മകനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു. അടൂർ വടക്കത്ത്കാവിൽ രാജേഷിനാണ് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ ഇയാളെ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജേഷിന്റെ തലയിലും ദേഹത്തും വെട്ടേറ്റിട്ടുണ്ട്.
മദ്യപിച്ചെത്തിയ യുവാവ് അമ്മയെയും ഉപദ്രവിച്ചതോടെയാണ് പിതാവ് തങ്കപ്പൻ നായർ മകനെ വെട്ടിയത്. ആദ്യം രാജേഷ് പിതാവിനെ ആക്രമിച്ചു. അതിനുശേഷം അമ്മയേയും ആക്രമിക്കുകയായിരുന്നു. ഇതിനെ തുടർന്ന് അച്ഛൻ അടുക്കളയിൽ നിന്നും വെട്ടുകത്തിയുമായി വന്ന് വെട്ടുകയായിരുന്നു. വെട്ടിയതിനു ശേഷം തങ്കപ്പൻ നായർ തന്നെയാണ് പൊലീസിനെ വിളിച്ചത്.
ഭാര്യയെ രക്ഷിക്കാനാണ് ആക്രമിക്കേണ്ടി വന്നതെന്ന് തങ്കപ്പൻ നായർ പൊലീസിനോട് പറഞ്ഞു. പ്രതിയായ തങ്കപ്പൻ നായർ വിമുക്തഭടനാണ്. തങ്കപ്പൻ പൊലീസ് കസ്റ്റഡിയിലെടുത്തു.
Content highlights – father injured son for beating his mother