ജപ്പാനില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു
ജപ്പാനിൽ അപകടകരമായ വിധത്തിൽ 24 മണിക്കൂറിനിടെ രണ്ടരലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിതരായത്. ഇന്നലെ 261029 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി ജപ്പാനില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്.
27,676 പുതിയ കേസുകളാണ് ടോക്കിയോ നഗരത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒസാക്ക (22,798), ഐച്ചി (17,716), ഫുകുവോക്ക (15,726), ഹ്യോഗോ (12,260), സൈതാമ (11,327), കനഗാവ (9,562), ഹിരോഷിമ (8,775), ഹൊക്കൈഡോ (8,632), 18,65 , ഷിസുവോക (7,100) എന്നിങ്ങനെയാണ് ജപ്പാനിലെ പ്രധാന നഗരങ്ങളില്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ച് കൊവിഡ് കേസുകളുടെ എണ്ണം.
255534 കൊവിഡ് കേസുകളായിരുന്നു വ്യാഴാഴ്ച ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഏറ്റവും ഉയര്‍ന്ന രോഗനിരക്കായിരുന്നു അത്. പുതിയ കണക്കുകള്‍ വന്നതോടെ ഈ റെക്കോര്‍ഡ് വീണ്ടും തിരുത്തപ്പെടുകയായിരുന്നു. ജപ്പാനില്‍ കൊവിഡിന്റെ ഏഴാം തരംഗമാണ് ഇപ്പോള്‍ ആഞ്ഞടിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോഗം മൂർച്ഛിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും ജപ്പാനില്‍ ക്രമാതീതമായി ഉയരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
Content highlights – japan, rise in covid cases