മഴമുന്നറിയിപ്പില്‍ മാറ്റം; റെഡ് അലേര്‍ട്ട് പൂര്‍ണമായും പിന്‍വലിച്ചു
സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന അതി തീവ്രമഴയ്ക്കു ശമനം. രാവിലത്തെ അറിയിപ്പ് അനുസരിച്ച് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന അതിതീവ്രമഴ മുന്നറിയിപ്പ് കൂടി പിന്‍വലിച്ചതോടെ സംസ്ഥാനത്ത് ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ട് ഇല്ല. എന്നാല്‍ രണ്ടു ദിവസം കൂടി തീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഇന്ന് തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകള്‍ ഒഴികെയുള്ളയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇടുക്കി ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 2375.53 അടിയായി ഉയര്‍ന്നു. ഇടുക്കി ജില്ലയില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Content Highlights – Change in rain forecast – The Red Alert has been completely withdrawn