കാലവര്‍ഷം ശക്തം; കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളേജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകള്‍, അംഗനവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് ബുധനാഴ്ച്ച അവധി നല്‍കിയത്.
വിദ്യാര്‍ത്ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്നും പ്രസ്താവനയില്‍ പറയുന്നു. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ ക്രമീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Content Highlights – District collector has declared a holiday for educational institutions, Kannur, Continuing heavy rains