കൊടും വേനലിൻ്റെ വരവറിയിച്ച് കേരളത്തിൽ ചൂട് കനക്കുന്നു

കൊടും വേനലിൻ്റെ വരവറിയിച്ച് സംസ്ഥാനത്ത് ചൂട് കനക്കുന്നു. ബുധനാഴ്ച സംസ്ഥാനത്ത് ഏറ്റവും കുടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. മട്ടന്നൂർ വിമാനത്താവളത്തിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 37.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. തൃശൂർ ജില്ലയിൽ വെള്ളാനി ക്കരയാണ് തൊട്ടുതാഴെ. 36.4 ഡിഗ്രി സെൽഷ്യൽസാണ് വെള്ളാനിക്കരയിലെ ഉയർന്ന താപനില. കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പകൽ താപനില കൂടുകയാണ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസം ഉയർന്ന താപനില രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലെ കുർണൂലിലാണ്. 37.8 ഡിഗ്രി സെൽഷ്യസ്. രണ്ടാം സ്ഥാനത്താണ് കണ്ണൂർ വിമാനത്താവളത്തിലെ താപനില. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങ ൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേ ശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.