പെരുമഴ എത്തുന്നു; ഇടിമിന്നലും ശക്തമായ കാറ്റും, പത്ത് ജില്ലകള്ക്ക് ജാഗ്രതാ നിര്ദേശം
Posted On June 18, 2024
0
625 Views

സംസ്ഥാനത്ത് വിവിധ ജില്ലകളില് ഇടിമിന്നലോടുകൂടി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അടുത്ത മൂന്ന് മണിക്കൂറില് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.
മണിക്കൂറില് 40 കിലോമീറ്റർ വരെ വേഗതയില് വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്