അതിശക്തമായ മഴ ; അവധി പ്രഖ്യാപിച്ച് കളക്ടര്
Posted On June 26, 2024
0
284 Views

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്, കാസര്കോട് ജില്ലകളില് ഇന്ന് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്ന് ജില്ലകളിലാണ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കനത്ത മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് കോട്ടയം ജില്ലയില് അങ്കണവാടികള്, പ്രൊഫഷണല് കോളേജുകള് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ബുധനാഴ്ച ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചു.