സംസ്ഥാനത്ത് നാളെ ശക്തമായ മഴ; വിവിധ ജില്ലകളില് യെല്ലോ അലര്ട്ട്
Posted On August 1, 2025
0
121 Views
സംസ്ഥാനത്ത് നാളെ മുതല് മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.
ശനിയാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര് ജില്ലകളില് ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്.













