ശക്തമായ മഴ, ഇടിമിന്നല്; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട്
Posted On March 22, 2025
0
15 Views

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില് 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്ട്ട് കൊണ്ട് അര്ത്ഥമാക്കുന്നത്.
വിവിധ ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ മുന്നറിയിപ്പില് പറയുന്നു.
Trending Now
ദേശീയദിനാഘോഷം: പൗരന്മാർക്കും പ്രവാസികൾക്കും ആശംസകളുമായി കുവൈത്ത് അമീര്
February 28, 2025