സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ, വടക്കന് കേരളത്തില് ഓറഞ്ച് അലര്ട്ട്
Posted On August 27, 2024
0
234 Views

ബംഗാള് ഉള്ക്കടലില് വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്ദ്ദം രൂപപ്പെടുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തില് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന് സാധ്യത.
പുതിയ ന്യൂനമര്ദ്ദം രൂപപ്പെടുമെന്ന് കരുതുന്ന വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില് അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു.