മുംബൈയില് കനത്തമഴ; വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി
Posted On September 26, 2024
0
172 Views

നഗരത്തില് കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിലും റെയില്വേ ട്രാക്കുകളിലും വെള്ളം കയറിയതോടെ റോഡ്- റെയില് ഗതാഗതം പ്രതിസന്ധിയിലായി.
നിരവധി വിമാനങ്ങള് വഴിതിരിച്ചുവിട്ടു. മഴ ശക്തമായ സാഹചര്യത്തില് മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
വിവിധ പ്രദേശങ്ങളില് ബുധനാഴ്ച ഉച്ചമുതല് ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പുനെയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.