സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; ഇന്ന് മഴ മുന്നറിയിപ്പുകളില്ല
Posted On December 21, 2024
0
175 Views

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. ഇന്ന് ഒരു ജില്ലയിലും കനത്ത മഴ മുന്നറിയിപ്പില്ല. വടക്കൻ കേരളത്തിൽ ഒഴികെ പരമാവധി നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. ശബരിമലയിൽ സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
ഇന്നും നാളെയും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.