സംസ്ഥാനത്ത് ഇന്നും ഉയര്ന്ന താപനില മുന്നറിയിപ്പ്
Posted On February 19, 2024
0
215 Views

സംസ്ഥാനത്ത് ഇന്നും ഉയര്ന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്.
ഈ ജില്ലകളില് സാധാരണയേക്കാള് മൂന്ന് മുതല് നാല് ഡിഗ്രി സെല്ഷ്യസ് വരെ താപനില ഉയര്ന്നേക്കാം. കോഴിക്കോട് ഉയര്ന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂര് ജില്ലകളില് ഉയര്ന്ന താപനില 36 ഡിഗ്രിവരെയും ഉയരാമെന്നാണ് മുന്നറിയിപ്പ്.
പകല് സമയങ്ങളില് പുറത്തിറങ്ങുന്നവര് സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സൂര്യപ്രകാശം നേരിട്ട് ഏല്ക്കാതിരിക്കാന് ശ്രദ്ധിക്കണം. പകല് 11 മണി മുതല് 3 വരെ പ്രത്യേക ജാഗ്രത പാലിക്കണം.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025