സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരും; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
സംസ്ഥാനത്ത് ചൂട് തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ 10 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്കി.
കൊല്ലം, തൃശൂർ ജില്ലകളില്‍ ഉയർന്ന താപനില 39°C വരെയും, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളില്‍ 37°C വരെയും, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയില്‍ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്.
സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം മലയോര മേഖലയില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്കും സാധ്യതയുണ്ട്.