ഇടുക്കി ഡാം നാളെ തുറക്കും; പെരിയാര്‍ തീരത്ത് കര്‍ശന നിര്‍ദേശം
സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി ഡാം നാളെ തുറക്കും. നാളെ രാവിലെ 10 മണിക്കാണ് ഡാം തുറക്കുക. 50 ഘനയടി വെള്ളമാണ് ഇടുക്കിയില്‍ നിന്ന് പുറത്തുവിടുക. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2382.88 ഘനയടി വെള്ളമാണ് ഉള്ളത്.
റൂള്‍ കര്‍വ് അനുസരിച്ച് 2382.54 ഘനയടി വെള്ളമാണ് ഡാമിന്റെ സംഭരണ ശേഷി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ഇടവിട്ട് മഴ പെയയ്യുന്നതിനാല് ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നു.
ഡാം തുറക്കുന്നത് കണക്കിലെടുത്ത് പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നാല്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും റവന്യൂ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights – Idukki Dam will be opened tomorrow