കേരളത്തില്‍ ഒരാഴ്ച മഴ സാധ്യത; ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും
സംസ്ഥാനത്ത് അടുത്ത ഒരാഴ്ച മഴ സജീവമായി തന്നെ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
നിലവില്‍ ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇതാണ് കേരളത്തിലെ മഴ സാധ്യത ഉയർത്താൻ കാരണമായി വിലയിരുത്തുന്നത്.
ഈ ന്യൂനമർദ്ദത്തിന്റെ ഫലമായി സ്വാധീനഫലമായി കേരളത്തില്‍ മഴ ശക്തമാവും. സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയഇടത്തരം മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബർ 8ന് ശക്തമായ മഴക്ക് സാധ്യതയെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.