സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
Posted On October 28, 2024
0
225 Views

കേരളത്തില്‍ ഒക്ടോബർ 31 വരെ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്. എന്നാല്‍ മഴ സാധ്യത പ്രവചിച്ചിട്ടുണ്ടെങ്കിലും ഒരു ജില്ലയിലും നിലവില്‍ പ്രത്യേക മുന്നറിയിപ്പുകള്‍ ഒന്നും തന്നെ കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടില്ല. ഇന്നലെ അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു.