ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; 9 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടു. ഒമ്ബത് വിമാനങ്ങളെങ്കിലും ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മോശം കാലാസ്ഥയുണ്ടായേക്കുമെന്ന് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. രാത്രി 8 മണിയോടെ അത് ഓറഞ്ച് അലര്‍ട്ടാക്കിയിരുന്നു. രാത്രി 9 മണിയോടെയാണ് കൊടുങ്കാറ്റ് ആരംഭിച്ചത്, രാത്രി 10 മണിക്ക് ഉജ്വയില്‍ 77 കിലോമീറ്റര്‍ വേഗതയിലും പ്രഗതി മൈതാനില്‍ 63 കിലോമീറ്റര്‍ വേഗതയിലും ലോധി റോഡില്‍ 61 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശിയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കടുത്ത നാശനഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയ മഴയും ലഭിച്ചു.