സംസ്ഥാനത്ത് ചൂട് കൂടുന്നു; താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും
സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യത. ചൂട് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തില്‍ 8 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഉയർന്ന താപനില അനുഭവപ്പെടുക. ഇന്ന് പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂടിന് സാധ്യത. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കും.
കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയർന്നേക്കും. താപനിലയിലെ വർദ്ധനവും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിലെ മലയോര മേഖലകള്‍ ഒഴികെയുള്ള ഭാഗങ്ങളില്‍, ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥയാണ് അനുഭവപ്പെടുക.