രണ്ടാഴ്ചയ്ക്കുള്ളില്‍ താപനില 38 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; ഈ മാസം മഴ പെയ്യില്ല
കേരളത്തില്‍ കടുത്ത ചൂട് കുറച്ചുനാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില 1.5 ഡിഗ്രി വര്‍ധിച്ചിരിക്കുകയാണ്.
അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയില്‍ ചൂട് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലേതിനേക്കാള്‍ ഒന്നു മുതല്‍ 2 ഡിഗ്രിവരെ ചൂട് ഈ വര്‍ഷം കൂടിയിട്ടുണ്ട്. ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും. ഈ മാസം മഴ പെയ്യാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെങ്കിലും സാധാരണ ലഭിക്കുന്നതിലും കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അനുമാനം.