ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി; കേരളത്തില്‍ അഞ്ചു ദിവസം പരക്കെ മഴയ്ക്ക് സാധ്യത
Posted On August 23, 2024
0
248 Views

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലില്‍ കർണാടക -ഗോവ തീരത്തിന് മുകളില്‍ ന്യൂനമർദമായി ശക്തി പ്രാപിച്ചു.
വടക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്.ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നാളെയും തിങ്കളാഴ്ചയും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.