സംസ്ഥാനത്ത് വരുന്ന ഒരാഴ്ചക്കാലം പകൽ താപനില കൂടും
Posted On February 24, 2025
0
8 Views

സംസ്ഥാനത്ത് വരുന്ന ഒരാഴ്ചക്കാലം പകൽ താപനില കൂടും. 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില ജില്ലകളിൽ നേരിയ ഒറ്റപ്പെട്ട മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഴ ലഭിച്ചേക്കും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ സാധ്യതയുണ്ട്. 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ ലഭിക്കാൻ ഇടയുണ്ട്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025