നീരൊഴുക്ക് ശക്തം; ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും
ഇടുക്കി, ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ഉച്ചയ്ക്ക് 2 മണിയോടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 200 ഘനമീറ്റര്‍ ആക്കുമെന്നാണ് അറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചതുമാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താന്‍ കാരണം. നിലവില്‍ തുറന്നിട്ടുള്ള മൂന്നു ഷട്ടറുകളും ഒരു മീറ്റര്‍ ഉയര്‍ത്തും.
മൂന്നു മണിയോടെ അഞ്ചു ഷട്ടറുകളും ഉയര്‍ത്തി പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 300 ഘനമീറ്ററാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Content Highlights – The shutters of Idukki Dam will be raised further