ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; യെല്ലോ മുന്നറിയിപ്പ് അഞ്ച് ജില്ലകള്‍ക്ക്
Posted On October 12, 2025
0
128 Views
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാവിലെ ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.













