മൂന്ന് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ് ഇങ്ങനെ

അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ശക്തമായ മഴയ്ക്ക് സാധ്യതയില്ലാത്തതിനാല്‍ ഇന്ന് അലേർട്ടുകള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത രണ്ടാഴ്ച പൊതുവെ ഈ സമയത്ത് ലഭിക്കേണ്ട മഴ ലഭിക്കില്ലെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. അതേസമയം,നാളെ വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.