ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 40 കി.മീ. വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശിയേക്കും

കേരളത്തിൽ ഇന്നും നാളെയും മഴ ലഭിച്ചേക്കും.ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.ഇടിമിന്നലും കാറ്റും പ്രവചിച്ച സാഹചര്യത്തിൽ അപകടസാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് രണ്ട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഈ ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബാക്കിയുള്ള ജില്ലകളെല്ലാം പ്രത്യേക മുന്നറിയിപ്പൊന്നും ഇല്ലെങ്കിലും നേരിയ മഴയ്ക്കുള്ള സാധ്യത ഉണ്ട്.