16 വരെ കേരളത്തില് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില് നാളെ യെല്ലോ അലേര്ട്ട്
Posted On January 14, 2025
0
103 Views
കേരളത്തില് വരും ദിവസങ്ങളില് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 16ാം തിയതിവരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കോമറിന് മേഖലക്ക് മുകളില് ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാലാണ് മഴ പ്രതീക്ഷിക്കുന്നത്.
മൂന്ന് ജില്ലകളില് നാളെ യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്ട്ട്. ഈ മൂന്ന് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില് 64.5 മില്ലീമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













