ഇന്നും നാളെയും സാധാരണയെക്കാൾ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദേശം പുറത്തിറക്കി
Posted On February 6, 2025
0
50 Views

കേരളത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാധാരണയെക്കാൾ രണ്ടോ മൂന്നോ ഡിഗ്രി സെൽഷ്യസ് വരേ താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു