വനിതാ ടിവി അവതാരകര്‍ മുഖം മറച്ച് പ്രത്യക്ഷപ്പെട്ടാല്‍ മതി; പുതിയ നിര്‍ദേശവുമായി താലിബാന്
അഫ്ഗാനിലെ വനിതാ ടിവി അവതാരകര്‍ മുഖം മറച്ച് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടാല്‍ മതിയെന്ന് താലിബാന്. ടെലിവിഷന്‍ വാര്‍ത്താ അവതാരകര്‍ക്കാണ് പുതിയ നിര്‍ദേശം നല്‍കിയത്. കണ്ണ് മാത്രം പുറത്തു കണ്ടാല്‍ മതിയെന്നാണ് നിര്‍ദേശം. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്.
ആദ്യ ഘട്ടത്തില്‍ ചില ചാനലുകള്‍ ഇത് നടപ്പാക്കാന്‍ വിമുഖത കാട്ടിയെങ്കിലും ഞായറാഴ്ചയോടെ കൂടുതല്‍ അവതാരകര്‍ മുഖം മറച്ച് എത്താന്‍ തുടങ്ങി. ഞായറാഴ്ച മുതലാണ് നയം നടപ്പാക്കിത്തുടങ്ങിയത്. പുതിയ നയം അന്തിമമാണെന്ന് അഫ്ഗാന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
അതേസമയം തങ്ങളുടെ വനിതാ സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി പുരുഷ അവതാരകര്‍ എത്തി. വാര്‍ത്താ അവതരണത്തിന് മാസ്ക് അണിഞ്ഞുകൊണ്ടാണ് പുരുഷ അവതാരകര്‍ എത്തിയത്. പ്രൈം ടൈം ചര്‍ച്ച അവതരിപ്പിക്കുന്ന പ്രധാന അവതാരകര്‍ വരെ ഇങ്ങനെയെത്തിയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: Afghan women anchors told to cover their faces while on air by taliban