അഫ്ഗാനിസ്ഥാനില് ഭൂകമ്പം; 155 പേര് മരിച്ചു
Posted On June 22, 2022
0
679 Views

അഫ്ഗാനിസ്ഥാനില് അതിതീവ്ര ഭൂകമ്പത്തില് 155 ആളുകള് മരിച്ചതായി റിപ്പോര്ട്ടുകള്. കിഴക്കന് അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്മല, സിറുക്, നക, ഗയാന് എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച്ച രാത്രി ഭൂചലനമുണ്ടായത്.
അപകടത്തില് വന്നാശനഷ്ടങ്ങള് സംഭവിച്ചതായി അഫ്ഗാന് സര്ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള് അറിയിച്ചു. മരണസംഖ്യ ഇനിയും വര്ധിക്കും. റിക്ടര് സ്കെയിലില് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ വിവരങ്ങള് ലഭ്യമാകുന്നതേയുള്ളൂ.
Content Highlights – 155 people have been killed in a devastating earthquake in Afghanistan
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025